ന്യൂയോര്‍ക്ക്: ആരാധകരുടെ മനസിൽ എന്നും തങ്ങിനിൽക്കുന്ന ബോളിവുഡിലെ പ്രണയ ജോടികളാണ് സൽമാൻ ഖാനും കത്രീന കൈഫും. സിനിമകൾപ്പുറം ഇരുവരുടേയും പ്രണയവും പ്രണയ പരാജയവും ഏറെ ആഘോഷിക്കപ്പെട്ടതുമാണ്. പ്രണയത്തകർച്ചക്ക് ശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് നിരവധി പേരെത്തി. എങ്കിലും ഇരുവരും പഴയ പ്രണയവും സൗഹൃദവും ഇന്നും മനസിൽ സൂക്ഷിക്കുന്നു. കത്രീനയുടെ പിറന്നാൾ ദിനം സൽമാൻ ഖാന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നത് ഇതിന് തെളിവാണ്.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി(ഐ.ഐ.എഫ്.എ) നടക്കുന്ന തിയ്യതി എന്നാണെന്ന് സല്‍മാനോട് അവതാരകന്‍ അനുപം ചോദിച്ചു. ഉടന്‍ തന്നെ സല്‍മാന്റെ ഉത്തരമെത്തി. എനിക്ക് ഓര്‍മയുള്ള ഏക തിയ്യതി കത്രീനയുടെ പിറന്നാള്‍ ദിനമാണെന്നായിരുന്നു സല്‍മാന്റെ മറുപടി.

ജൂലായ് 16നാണ് കത്രീനയുടെ പിറന്നാളെന്ന് പറഞ്ഞ് സല്‍മാന്‍ തന്റെ പഴയ കാമുകിയെ കെട്ടിപ്പിടിക്കാനും കവിളില്‍ ചുംബിക്കാനും മറന്നില്ല. 18-ാം വയസ്സില്‍ ചെയ്ത കാര്യങ്ങളില്‍ ഇപ്പോഴും ഓര്‍മയിലുള്ളത് എന്താണെന്നായിരുന്നു കത്രീനയോട് അവതാരകന്റെ ചോദ്യം. ‘സല്‍മാനെ കണ്ടുമുട്ടിയത്’കത്രീന മറുപടി നല്‍കി.

ഐ.ഐ.എഫ്.എയുടെ വാര്‍ത്താസമ്മേളനത്തിനോടനുബന്ധിച്ച് വേദിയില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍ ആയിരുന്നു സസംഭവം. എല്ലാവരുടെയും മുന്നില്‍വെച്ച് സല്‍മാന്‍ കത്രീനക്ക് പിറന്നാൾ സമ്മാനവും കൈമാറി. സല്‍മാന്‍ ‘ഹാപ്പി ബര്‍ത്ത് ഡേ’ എന്ന് കത്രീനയുടെ ചെവിയില്‍ മൂളി.ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, അനുപം ഖേര്‍, ക്രിതി സേനന്‍, സുശാന്ത് സിങ് രജ്പുത്, വരുണ്‍ ധവാന്‍ എന്നിവരെല്ലാം വേദിയില്‍ നില്‍ക്കെയാണ് സല്‍മാന്‍ പിറന്നാള്‍ ഗാനം പാടിയത്. അതും ഐ.ഐ.എഫ്.എയുടെ അനുഭവം എല്ലാവരും പങ്കുവെയ്ക്കുന്ന സമയത്ത്.

ഐ.ഐ.എഫ്.എയുടെ ചിത്രങ്ങളും വീഡിയോയും കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ