അസഹിഷ്‌ണുതയെ കുറിച്ച് സംസാരിക്കുമ്പോൾ അമിതാവേശം കാണക്കുന്നവരാണ് ജനങ്ങളെന്ന് സെയ്‌ഫ് അലി ഖാൻ.  ഈ അസഹിഷ്‌ണുത പുതിയതല്ല. ഇത് എപ്പോഴും ഇവിടെയുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളുടെ വരവോട് കൂടിയാണ് അസ്ഹിഷ്‌ണുതയെ പറ്റി എളുപ്പത്തിൽ കേട്ട് തുടങ്ങുന്നത്. സെയ്‌ഫ് പറഞ്ഞു.

ഒരിക്കൽ പാരീസ് റസ്റ്റോറന്റിൽ വെച്ച് തനിക്കുണ്ടായ ഒരനുഭവവും സെയ്‌ഫ് പങ്ക്‌വച്ചു. പാരീസ് റസ്റ്റോറന്റിൽ വെച്ച് ഒരു ഇറ്റാലിയൻ ഫിലിം മേക്കറുടെ കൂടെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയുമുണ്ടായി. സംസാരം തുടങ്ങി കുറച്ച് നിമിഷങ്ങൾക്കകം നിങ്ങളൊരു മുസ്ളീമാണല്ലെയെന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാൻ മറുപടിയും നൽകി. വേറെ ആരോടും ഇത് പറയരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്റെ രാജ്യത്ത് മാത്രമല്ല, വിദേശത്തെ ചില രാജ്യങ്ങളിലും ഈ മനോഭാവമാണ് നിലനിൽക്കുന്നതെന്നാണ് എനിക്ക് തോന്നിയത്.”  ഇന്ത്യൻ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് അഡയിൽ’ സംസാരിക്കവെയാണ് സെയ്‌ഫ് അസഹിഷ്‌ണുതയെ പറ്റിയുളള അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

അസഹിഷ്‌ണുതയിൽ പ്രതിഷേധിച്ച് അവാർഡ് തിരിച്ച് നൽകുന്നതിനെ പറ്റി ജനങ്ങൾ പറയുന്നുണ്ട്, എന്നാൽ എനിക്കതിനോട് യോജിപ്പില്ല. ആരെങ്കിലും നിലവിലെ വ്യവസ്ഥകളിൽ ദുഃഖിതരും അവാർഡ് തിരിച്ച് നൽകണമെന്ന് ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ അത് നല്ലതാണ്. അത് ഒരു പക്ഷേ പ്രസിദ്ധിയുടെ ഭാഗമാവാമെന്നും അതിനെ കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ലെന്നും സെയ്‌ഫ് പറഞ്ഞു.

അക്ഷയ് കുമാറിന് മികച്ച നടനുളള ദേശീയ അവാർഡ് കിട്ടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ 2005ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട തന്റെ അനുഭവവുമായി ഇതിനെ ബന്ധിപ്പിക്കുകയാണ് സെയ്‌ഫ് ചെയ്‌തത്. അക്ഷയ് കുമാറിന് ദേശീയ അവാർഡ് കിട്ടിയപ്പോൾ വൻ ചർച്ചകളാണുണ്ടായത്. എനിക്ക് ഹം തുമിന് വേണ്ടി പുരസ്‌കാരം കിട്ടാമെന്നാണെങ്കിൽ അക്ഷയ് കുമാറിന് കിട്ടിയത് ശരിയാണെന്നാണ് ഒരാൾ പറഞ്ഞ് കളിയാക്കിയത്. ഓംകാരയ്‌ക്കാണ് എനിക്ക് പുരസ്‌കാരം ലഭിച്ചതെന്ന് കരുതുന്നവരാണ് അധികവും. എനിക്ക് ദേശീയ അവാർഡ് കിട്ടിയതിനെ കളിയാക്കുമ്പോൾ കോപം വരാറുണ്ടെന്നും സെയ്‌ഫ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ