മിനി സ്ക്രീനുകളില്‍ കൂടാതെ നവമാധ്യമങ്ങളിലും ചിരിയുടെ അമിട്ട് പൊട്ടിക്കുന്നതില്‍ മിടുക്കനാണ് അവതാരകനും നടനുമായ രമേശ് പിഷാരടി. പിഷാരടി പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും വീഡിയോയും ഫോട്ടുകളുമൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.

ഇന്ന് പിഷാരടി പോസ്റ്റ് ചെയ്ത മറ്റൊരു ഫോട്ടായാണ് വിഷയം. ഒരു ബോഡി ബില്‍ഡര്‍ക്കൊപ്പം പിഷാരടി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വിഷയം. “ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആരാധകന്‍ പകര്‍ത്തിയ ചിത്രം” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ പിഷാരടി സുഹൃത്ത് ധർമജൻ ബോൾഗാട്ടിക്ക് ജന്മദിനാശംസകൾ നേരുന്ന വീഡിയോ ഫെയ്സ്ബുക്കിൽ വൈറലായിരുന്നു. കൂടാതെ രമേഷ് പിഷാരടി വാട്ടർ ബൈക്ക് ഓടിക്കുന്ന വീഡിയോയും പ്രചരിച്ചു.

“എടാ സി.ബി.ഐ എനിക്ക് എനിക്ക് കരയില് മാത്രവല്ലടാ …അങ്ങ് കടലിലും ഉണ്ടെടാ പിടി !!! എന്ന അടിക്കുറിപ്പോടെ പിഷാരടി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഫെയ്സ്ബുക്കിൽ അന്ന് വൈറലായത്. ധൂം സ്റ്റൈലിൽ രമേഷ് പിഷാരടി വാട്ടർ ബൈക്ക് ഓടിക്കുന്ന വീഡിയോയ്ക്ക് നിരവധി പേർ കമന്റും ലൈക്കും ചെയ്യുകയും ചെയ്തു. പുതിയ ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ