ന്യൂഡല്‍ഹി: പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രത്തില്‍ വേഷമിടുന്നത് പ്രശസ്ത ബ്രട്ടീഷ് പോണ്‍ താരം മിയ മല്‍ക്കോവ. ചിത്രത്തിന്റെ പോസ്റ്റര്‍ മിയ മല്‍ക്കോവ തന്നെ പുറത്തുവിട്ടിരുന്നു.

ഗോഡ് സെക്സ് ആന്റ് ദ ട്രൂത്ത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് സിനിമ പുറത്തിറങ്ങുക. സണ്ണി ലിയോണിന് ശേഷം ആദ്യമായാണ് ഒരു പോണ്‍ താരം ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്നത്.

ഒരു പോണ്‍ താരം എന്ന നിലയില്‍ സണ്ണി ലിയോണിന് ശേഷം ഇന്ത്യയില്‍ നിന്ന് ലഭിച്ച ഈ അംഗീകാരത്തിന് നന്ദിയുണ്ടെന്ന് മിയ തന്റെ ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു. ട്വീറ്റില്‍ മിയ രാം ഗോപാല്‍ വര്‍മയേയും ടാഗ് ചെയ്തിട്ടുണ്ട്.

ഈ സിനിമ ചിത്രീകരിച്ചത് തന്റെ ചിന്തയെ വളരെ സ്വാധീനിച്ച ഒരു അനുഭവമാണെന്നും താന്‍ സണ്ണി ലിയോണിനൊപ്പം ഇതുവരെ സിനിമ ചെയ്തിട്ടില്ല, എന്നാല്‍ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും രാം ഗോപാല്‍ വര്‍മ മിയയ്ക്ക് മറുപടി നല്‍കി.

സിനിമയുടെ വിവരങ്ങളെക്കുറിച്ച് മിയ തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ജനുവരി 16 ന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ