രജനീകാന്ത്, അക്ഷയ് കുമാര്‍ എന്നിവര്‍ ഒരുമിക്കുന്ന ശങ്കര്‍ ചിത്രം 2.0യുടെ ഓഡിയോ ലോഞ്ച് ഇന്നലെ രാത്രി ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടന്നു. എന്നാല്‍ ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പാട്ടുകള്‍ ചോരുകയും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

സിദ് ശ്രീറാമും ശശാ തിരുപ്പതിയും ചേര്‍ന്നാലപിച്ച ‘എന്തിര ലോകത്തു’ എന്ന പാട്ടും, ബ്ലാസും അര്‍ജുന്‍ ചാന്ദിയും സിദ് ശ്രീറാമും ചേര്‍ന്നാലപിച്ച ‘രാജലി നീ ഗാലി’ എന്ന പാട്ടുമാണ് ചോര്‍ന്നത്. ചിത്രത്തില്‍ മൂന്നു പാട്ടുകളാണ് ഉള്ളതെന്ന് ഇതിന്റെ സംഗീത സംവിധായകനായ എ.ആര്‍.റഹ്മാന്‍ പറഞ്ഞിരുന്നു. പരിപാടിയില്‍ പുറത്തിറക്കാനിരുന്ന പാട്ടുകളാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത പാട്ട് റിലീസ് ചെയ്യുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രണ്ടുപാട്ടുകളുടേയും തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഇന്നലത്തെ പരിപാടിയില്‍ പുറത്തിറക്കി. കൂടാതെ മദ്രാസ് മൊസാര്‍ട്ട് റഹ്മാന്റെ ലൈവ് സംഗീത പരിപാടിയുമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ