ചെന്നൈ: നാളുകളായി പെട്ടിയിലായിരുന്ന വിജയ് സേതുപതിയുടെ ‘പുരിയാത്ത പുതിര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സേതുപതിയുടെ വിക്രം വേദ ചരിത്ര വിജയം നേടിയതോടെയാണ് കാലങ്ങളായി റിലീസിന് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്.

സേതുപതി ചിത്രങ്ങളായ കാവന്‍, വിക്രം വേദ എന്നീ ചിത്രങ്ങള്‍ അടിക്കടി വിജയിച്ചതാണ് നിര്‍മ്മാതാക്കള്‍ക്ക് റിലീസിംഗിന് ആത്മവിശ്വാസം നല്‍കിയത്. സേതുപതി ചിത്രങ്ങള്‍ വിതരണക്കാരും തിയറ്ററുകളും ചിത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് സംശയമില്ല താനും.

‘പുരിയാത്ത പുതിര്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ജെ സതീഷ് കുമാര്‍ ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ‘മെല്ലിസൈ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. അതേസമയം തന്നെ ‘ഇടം പൊരുള്‍ യേവല്‍’ റിലീസ് ചെയ്യാനായി ലിംഗുസ്വാമിയും സുഭാഷ് ചന്ദ്ര ബോസും തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ചിത്രത്തിന്റെ സംവിധായകനും ദേശീയ പുരസ്കാര ജേതാവായ സീനു രാമസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപാട് തവണ റിലീസിങ് ഡേറ്റുകള്‍ മാറിമറിഞ്ഞ് ചിത്രം ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 13ന് പൊങ്കല്‍ റിലീസായി പ്ലാന്‍ ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ