പൃഥ്വിരാജിനെ നായകനാക്കി എസ് മഹേഷ് സംവിധാനം ചെയ്യുന്ന ‘കാളിയന്‍’ എന്ന ചിത്രത്തിന്റെ വീഡിയോ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ സംഭാഷണം അടങ്ങിയ പോസ്റ്ററാണ് അദ്ദേഹം പുറത്തുവിട്ടത്. ചരിത്രം പറയാന്‍ മറന്ന് പോയ വീരഗാഥയാണ് കാളിയന്റേതെന്ന് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചു.

അനില്‍ കടുവയാണ് പോസ്റ്ററിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രാജീവ് നായറുടേതാണ് വരികള്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിടി അനില്‍ കുമാറിന്റേതാണ് രചന. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഷജിത് കൊയേരിയാണ് സൗണ്ട് ഡിസൈനിംഗ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ