തിയേറ്ററുകളിൽ തന്റെ ചിത്രം എസ്ര തകർത്തോടുന്പോൾ ആരാധകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്. വാട്സ്ആപ്പും ഫെയ്സ്ബുക്കും വഴി ചിത്രത്തിന്റെ കഥയും സസ്പെൻസും പ്രചരിപ്പിക്കരുതെന്നാണ് പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഭ്യർഥിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസമാണ് അഭ്യർഥനയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്.

Read More: ജൂതപ്പെട്ടിയിൽനിന്നൊരു മട്ടാഞ്ചേരി പ്രേതം

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാവരോടും നന്ദിയുണ്ട്, ഒപ്പം ഒരഭ്യർഥനയും. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ചിലർ എസ്ര സിനിമയുടെ കഥയും സസ്പെൻസും പ്രചരിപ്പിക്കുന്നുണ്ട്. സിനിമ കാണാനിരിക്കുന്നവരുടെ അനുഭവം നശിപ്പിക്കാനാണോ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല. ഇതു നിർത്തുകയും നിരുൽസാഹപ്പെടുത്തുകയും ചെയ്താൽ മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് തയാറായ നടനെന്ന നിലയിൽ ഞാൻ കൃതാർഥനാകും. കേരളത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായി എസ്രയെ മാറ്റിയതിലും അതിനു നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ