പ്രണവ് മോഹൻലാൽ നായകനാകുന്നു എന്നറിഞ്ഞതു മുതൽ ചിത്രം പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫാണ് പ്രണവ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടില്ല. എന്നാൽ സിനിമയുടെ പേരിൽ ചില വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജീത്തു ജോസഫ്.

പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിങ്ങിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും താൻ അറിയാൻ ഇടയായെന്നും ഇത് തികച്ചും തെറ്റായ വാർത്തയാണെന്നും ജീത്തു ജോസഫ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ്ങിനെ പറ്റിയോ കാസ്റ്റിങ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല. അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ജീത്തു ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിങ്ങിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാർത്തയാണ്…. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിങ്ങിനെ പറ്റിയോ കാസ്റ്റിങ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..!!!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ