താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആദി’യുടെ രണ്ടാമത്തെ ടീസറും റിലീസ് ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന് കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇരുന്നൂറില്‍ പരം സ്‌ക്രീനുകളിലായാണ് ആദി പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു തുടക്കക്കാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിന് ലഭിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ