ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി ശ്രദ്ധേയനായ ആദിവാസിബാലന്‍ ‘മണി’യുടെ പുതിയ ചിത്രം ഒരുങ്ങുന്നു. എഴുത്തുകാരനായ ഉണ്ണികൃഷ്ണന്‍ ആവളയാണ് ‘ഉടലാഴം’ എന്ന സിനിമ തിരക്കഥയെഴുതി സം‌വിധാനം ചെയ്യുന്നത്. ‘വിമെന്‍സെസ്’, ‘ലാസ്റ്റ് പേജ്’ എന്നീ ശ്രദ്ധേയ ഡോക്യുസിനിമകളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണന്‍.

സിനിമാ സ്നേഹികളായ ഡോക്ടര്‍മാര്‍ മനോജ്കുമാര്‍ കെ.ടി, രാജേഷ്കുമാര്‍ എം‌ പി, സജീഷ് എം, മുരളീധരന്‍ എ.കെ, ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മൂവി പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഡോക്ടേഴ്സ് ഡിലെമ’ നിര്‍മ്മിക്കുന്ന ആദ്യ ഫീച്ചർ ഫിലിമാണ് ‘ഉടലാഴം’.

mani, photographer

‘മണി’യാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അനുമോള്‍, അബു വളയംകുളം, രാജീവ് വെള്ളൂര്‍, നിലമ്പൂര്‍ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനില്‍, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനര്‍. ബിജിബാല്‍ പശ്ചാത്തല സംഗീതവും; ഗായിക സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്ന് സംഗീത സം‌വിധാനവും നിര്‍‌വഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എ. മുഹമ്മദാണ് ക്യാമറ.

Also Read: ‘അഭിനയിക്കാന്‍ മിടുക്ക് ഉളളവരെയാണ് സിനിമക്ക് വേണ്ടത്, നാക്കിന് എല്ലില്ലാത്തവരെയല്ല’ മണിയെ പരിഹസിച്ചയാൾക്ക് അനുമോളുടെ മറുപടി

നിലമ്പൂര്‍, കോഴിക്കോട്, വയനാട്, ചെന്നൈ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകള്‍. പരസ്യകല ഓൾഡ് മോങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി, പിആർഒഎ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ