മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം. 13 മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോമയിൽ ആയിരുന്നു അദ്ദേഹം. രാവിലെ 4 മണിയോടെയാണ് അദ്ദേഹം മരിച്ചത്.

ഇന്ന് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം. കന്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നീരജ് ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു. ഖിലാഡി 420യും അദ്ദേഹം സംവിധാനം ചെയ്തതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ