ലോസാഞ്ചലസ്: 90ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രം ഗില്ലെര്‍മോ ഡെല്‍ ടെറോ സംവിധാനം ചെയ്ത ദി ഷേപ് ഓഫ് വാട്ടറാണ്. മികച്ച സംവിധാനമുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഇത്തവണ ഷേപ് ഓഫ് വാട്ടര്‍ സ്വന്തമാക്കിയത്.

മികച്ച നടനുള്ള പുരസ്‌കാരം ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലൂടെ ഗാരി ഓള്‍ഡ്മാന്‍ സ്വന്തമാക്കി. ത്രീ ബിൽബോർഡ്സ് എന്ന ചിത്രത്തിലൂടെ ഫ്രാൻസസ് മക്ഡോമാന്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ദി ഷേപ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിലൂടെ ഗില്ലെര്‍മോ ഡെല്‍ ടെറോയെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്കാരം സാം റോക്ക്‍വെൽ നേടി. ത്രീ ബിൽ ബോർഡ്സ് എന്ന സിനിമയിലെ അഭിനയമാണ് റോക്ക്‍വെല്ലിനെ ഓസ്കാറിന് അർഹനാക്കിയത്.

മികച്ച ശബ്ദമിശ്രണത്തിനും ശബ്ദവിന്യാസത്തിനുമുളള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഡണ്‍കിര്‍ക്ക് സ്വന്തമാക്കി. റിച്ചാര്‍ഡ് കിംഗ്, അലക്സ് ഗിബ്സണ്‍ എന്നിവരാണ് ശബ്ദവിന്യാസം ചെയ്തിരിക്കുന്നത്. ഗ്രെഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വൈന്‍ഗാര്‍ട്ടന്‍ എന്നിവരാണ് ഡണ്‍കിര്‍ക്കിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. മികച്ച ചിത്ര സംയോജനത്തിനുളള പുരസ്കാരവും ഡണ്‍കിര്‍ക്കിലൂടെ ലീ സ്മിത്ത് സ്വന്തമാക്കി.

സാം റോക്സ്‍വെല്‍

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ആയി ഇക്കാരസ് തിരഞ്ഞെടുത്തു. മികച്ച വസ്ത്രാലങ്കാരം- മാര്‍ക്ക് ബ്രിഡ്ജസ്, ചിത്രം ഫാന്റം ത്രെഡ്സ്. മികച്ച ചമയം, കേശാലങ്കാരം- ഡാര്‍ക്കെസ്റ്റ് അവര്‍. സെബാസ്റ്റ്യന്‍ ലെലിയോ സംവിധാനം ചെയ്ത എ ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശഭാഷാ ചിത്രം. കാമുകന്റെ മരണശേഷം സമൂഹത്തില്‍ വിവേചനം നേരിടേണ്ടി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഗായികയുടെ കഥയാണ് ചിത്രം പറയുന്നത്.

ഫന്റാസ്റ്റിക് വുമണില്‍ ഡാനിയേല വേഗ

മികച്ച സഹനടിയായി ആലിസണ്‍ ജാന്നിയെ തിരഞ്ഞെടുത്തു, ചിത്രം ഐ ടോണിയ. മികച്ച വിഷ്വല്‍ ഇഫക്ട്സ്- ബ്ലേഡ് റണ്ണര്‍ 2049, ജോണ്‍ നെല്‍സണ്‍, ഗെര്‍ഡ് നെഫ്സര്‍, പോള്‍ ലാംബര്‍ട്ട്, റിച്ചാര്‍ഡ് ആര്‍ ഹൂവര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ലൂ ഉന്‍ക്രിച്ച് സംവിധാനം ചെയ്ത കോക്കോ എന്ന ചിത്രമാണ് മികച്ച ആനിമേഷന്‍ ചിത്രത്തിനുളള പുരസ്കാരം സ്വന്തമാക്കിയത്.

കോക്കോയില്‍ നിന്നുളള രംഗം

ആലിസണ്‍ ജാന്നി

ചെറുവിഷയത്തിലെ മികച്ച ഡോക്യുമെന്ററി ആയി ഹെവണ്‍ ഈസ് എ ട്രാഫിക് ജാം ഓണ്‍ ദി 405 തിരഞ്ഞെടുത്തു. ഫ്രാങ്ക് സ്റ്റീഫല്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. മികച്ച ഹ്രസ്വചിത്രം- ദ സൈലന്റ്, ഒരുക്കിയത് ക്രിസ് ഓവര്‍ടണ്‍, റേച്ചല്‍ ഷെന്റോണ്‍ എന്നിവര്‍. മികച്ച തിരക്കഥ- ഗെറ്റ് ഔട്ട് (ജോര്‍ദന്‍ പീലെ). മികച്ച അവലംബിത തിരക്കഥ- ജെയിംസ് ഐവറി, ചിത്രം കോള്‍ മി ബൈ മൈ നെയിം.

മികച്ച ഛായാഗ്രാഹണത്തിനുളള പുരസ്കാരം റോജര്‍ എ ഡീക്കിന്‍സ് നേടി, ചിത്രം ബ്ലോഡ് റണ്ണര്‍ 2049. 14 തവണ ഓസ്കര്‍ നോമിനേഷന്‍ നേടിയ അദ്ദേഹം ആദ്യമായിട്ടാണ് പുരസ്കാരത്തിന് അര്‍ഹനാകുന്നത്.

റോജര്‍ എ ഡീക്കിന്‍സ്

ഗോൾഡൻ ഗ്ലോബിലും ബാഫ്റ്റയിലും തിളങ്ങിയ ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്, മിസൂറി, ഷേപ് ഒഫ് വാട്ടർ, ലേഡി ബേഡ്, ഡാർക്കസ്റ്റ് അവർ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷക പ്രതീക്ഷ.
കഴിഞ്ഞ തവണത്തെ പോലെ അവതാരകരിൽ സൂപ്പർ താരമായ ജിമ്മി കിമ്മൽ ഇക്കുറിയും ഓസ്കാർ നിശയുടെ ആതിഥേയനാണ്.

Read More : ഓസ്കാര്‍ മൽസരത്തിലെ രണ്ട് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന്

ഇക്കുറി മികച്ച നടിക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത് കഴിഞ്ഞ തവണത്തെ മികച്ച നടനാവില്ല. കഴിഞ്ഞ വർഷത്തെ മികച്ച നടൻ കാസെ അഫ്ലെക്ക് ലൈംഗികാരോപണത്തിൽ കുടുങ്ങിയതിനാലാണിത്.
ഓസ്കാറിന്റെ ചരിത്രത്തിൽ ആദ്യമായി ചിലിയൻ ചിത്രം ഫന്റാസ്റ്റിക് വുമണിലെ ട്രാൻസ്ജെൻഡർ താരം ഡാനിയേല വേഗ പുരസ്കാരം സമ്മാനിക്കാനെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ