കാളിദാസ് ജയറാം നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമായ ഒരു പക്ക കഥൈയുടെ ട്രെയിലര്‍ പുറത്തുവന്നു. ചിത്രത്തിന്‍റെ ട്രെയിലറില്‍ നിഗൂഢത നിറഞ്ഞ ചിത്രമാണ് എന്ന് വ്യക്തമാണ്.

കാളിദാസിന്‍റെ ആദ്യ മലയാള ചിത്രമായ ‘പൂമരം’ റിലീസ് നീണ്ടുപോകുന്ന സമയത്താണ് തമിഴ് ചിത്രത്തിലെ ട്രെയിലര്‍ കാളിദാസ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടത്.

നേരത്തേ ചിത്രത്തെ സെന്‍സര്‍ ബോര്‍ഡ് വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘ഇന്റർകോഴ്സ് ‘ എന്ന വാക്ക് മാറ്റണമെന്നായിരുന്നു ബോർഡിന്‍റെ വാദം.

ഇത് നിർമ്മാതാക്കൾ കർശനമായി എതിർത്തിരുന്നു.ബാലാജി ധരണീധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം യു സര്‍ട്ടിഫിക്കറ്റോടെ താമസിയാതെ റിലീസ് ചെയ്യും.

ഒരു പക്ക കഥൈയിൽ കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മി പ്രിയ മേനോൻ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.വാസൻസ് വിഷ്വൽ വെഞ്ചേഴ്സിന്‍റെ ബാനറിൽ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ