നിവിൻ പോളി നായകനായ അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ നിവിന്‍പോളി പുറത്തുവിട്ടു. സാങ്കേതിക കാരണങ്ങളാല്‍ സിനിമയില്‍ നിന്നും എടുത്തുകളഞ്ഞ രംഗങ്ങളാണ് പുറത്തുവിട്ടത്.

നവാഗതനായ അൽത്താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഹാന കൃഷ്ണകുമാർ, ദിലീഷ് പോത്തൻ, ലാൽ, ശാന്തികൃഷ്ണ എന്നിങ്ങനെ പോകുന്നു താരനിര. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള.

കഥാകൃത്തായ ചന്ദ്രമതി ടീച്ചർ തനിക്ക് ക്യാൻസർ വന്നപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ ശീർഷകം ആണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നത്. കോളേജ് അധ്യാപികയും മൂന്നുമക്കളുടെ അമ്മയുമായ ഷീലാ ചാക്കോയ്ക്ക് ഒരു ദിവസം കുളിക്കുന്നതിനിടെ ബ്രെസ്റ്റിൽ ഒരു മുഴ ഉള്ളതായി തോന്നുന്നതും അത് ക്യാൻസർ ആണോ എന്ന ആശങ്ക പിടികൂടുന്നതുമായിട്ടാണ് സിനിമ തുടങ്ങുന്നത്. മികച്ച അഭിപ്രായവുമായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ