കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരിഞ്ഞെടുത്ത് അവതരിപ്പിക്കുന്ന നടിയാണ് നിത്യാ മേനോന്‍. ലോറന്‍സിന്റെ കാഞ്ചന 2ല്‍ ശാരീരിക വൈകല്യമനുഭവിക്കുന്ന കഥാപാത്രമായി സിനിമാ പ്രേമികളെ ഞെട്ടിച്ച നടി. വെല്ലുവിളി നിറഞ്ഞ മറ്റൊരു കഥാപാത്രവുമായി നിത്യ എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയതായി വരുന്ന തെലുങ്ക് സിനിമയില്‍ ലെസ്ബിയനായാണ്(സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി) നിത്യ എത്തുന്നത് എന്നാണ് സൂചന. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കഥാപാത്രമായിരിക്കുമെന്ന് നിത്യ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ അല്പം പാടുപെടുമെന്നാണ് സൂചന.

ലെസ്ബിയനായി എത്തുന്ന ചിത്രത്തില്‍ മറ്റൊരു നായികയുമായി ലിപ് ലോക് രംഗങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വവര്‍ഗാനുരാഗം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് അനുമതിയെ കുറിച്ചാണ് ആശങ്കകളുയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ