മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരു താരപുത്രന്‍ കൂടി. പ്രശസ്ത ചലച്ചിത്ര താരവും എംല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണ് ‘മക്കള്‍ ക്ലബിലെ’ പുതിയ അംഗം. റാസല്‍ ഖൈമയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് ശ്രാവണ്‍.

‘കല്യാണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 16ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിലെ മുഖ്യാതിഥി. സാള്‍ട്ട് മാംഗോട്രീയുടെ സംവിധായകനായ രാജേഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖമായ വര്‍ഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 19ന് ആരംഭിക്കും. മുകേഷും മകനോടൊപ്പം ‘കല്യാണ’ത്തില്‍ വേഷമിടുന്നുണ്ട്.

മലയാളികളുടെ പ്രിയ താരങ്ങളുടെയെല്ലാം മക്കളെല്ലാം ഇതിനോടംകം വെള്ളിത്തിരയില്‍ മാറ്റുരച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോടകം മോളിവുഡില്‍ തന്റേതായ ചുവട് ഉറപ്പിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യിലൂടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും, എബ്രിഡ് ഷൈനിന്റെ ‘പൂമര’ത്തിലൂടെ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമും മാറ്റുരയ്ക്കാന്‍ ഒരുങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ