മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങ..ആസ്പദമാക്കിയൊരുക്കുന്ന 1971, ബിയോണ്ട് ബോര്‍ഡേർസിന്റെ ആദ്യ ടീസർ പുറത്തുവന്നു. മോഹൻ ലാൽ തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ആദ്യ ടീസർ പുറത്ത് വിട്ടത്.

ഇന്ത്യ- പാക്ക് യുദ്ധസമയത്ത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ ഉടൻ തിയറ്ററുകളിൽ​ എത്തും.മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.ബാഹുബലി താരം റാണ ദഗുപതിയാകും മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുക.

കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ തന്നെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്….

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ