ലോകം മുഴുവന്‍ ഏറ്റെടുത്ത ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന് അവസാനം മോഹന്‍ലാല്‍ ചുവടുവെക്കുന്നു. ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഈ ഗാനം സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമയിൽ പാട്ടിനു ചുവടുവെച്ച ശരത്തും പുതിയ ജിമിക്കി ഡാൻസിൽ ഉണ്ട്. എല്ലാവരേയും ഡാൻസ് ചെയ്യിപ്പിച്ച ഈ ഗാനത്തെക്കുറിച്ച് ബിബിസിയിൽ ഉൾപ്പെടെ വാർത്തകൾ വന്നിരുന്നു.

വിവിധ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുടെ പരിപാടികളിലും ഇപ്പോൾ ജിമിക്കി കമ്മലാണ് താരം. നാടിനെ ഇളക്കിമറിച്ച ഗാനം ആലപിച്ചിരിക്കുന്നത് തൃശൂർ സ്വദേശി രഞ്ജിത്ത് ഉണ്ണിയാണ്. ഷാൻ റഹ്മാനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ