കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. ’അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായിക. മെട്രോമാൻ ഇ.ശ്രീധരന്റെ കടുത്ത ആരാധികയായ പി.കെ.ലളിതയെന്ന തൃപ്പൂണിത്തറക്കാരിയായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവുമാണ് സിനിമയുടെ ഇതിവൃത്തം.

എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം എന്നിവരും മുഖ്യവേഷങ്ങളിൽ ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ