ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്തി. 2016 ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന സിനിമയിലാണ് മീര ജാസ്മിനെ അവസാനമായി കണ്ടത്.

ദുബായിലാണ് മീര ജാസ്മിൻ ഇപ്പോൾ താമസിക്കുന്നത്. മീരയുടെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ചിത്രങ്ങളിൽ മീര നന്നായി തടിച്ചതായി കാണാംം. ചിത്രങ്ങൾ കണ്ടാൽ മീര ജാസ്മിനാണോ ഇതെന്ന് ചെറിയൊരു സംശയം തോന്നും. ദുബായിൽ ഏതോ ജുവലറിയിൽ എത്തിയപ്പോഴുളള മീരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ