മഞ്ജുവാര്യരെയും ഇന്ദ്രജിത് സുകുമാരനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രം ‘മോഹന്‍ലാല്‍’ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലില്ലാത്ത ഈ മോഹന്‍ലാല്‍ ചിത്രം കാണാന്‍ എത്തിയവരുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ലാലേട്ടന്റെ സ്വന്തം മീനുക്കുട്ടി അഥവാ മലയാളികളുടെ സ്വന്തം മഞ്ജു വാര്യര്‍ സര്‍പ്രൈസായി കടന്നു ചെന്നിരിക്കുകയാണ്.

കൊച്ചിയിലെ ലുലുമാളിലാണ് സംഭവം. ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാല്‍ ടീം മുഴുവനും എത്തിയത്. മഞ്ജു വാര്യര്‍, സംവിധായകന്‍ സാജിദ് യാഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരാണ് തിയേറ്ററില്‍ എത്തിയത്. കേക്ക് മുറിച്ചാണ് ഇവര്‍ സന്തോഷം പങ്കുവച്ചത്.

മോഹന്‍ലാല്‍ ആരാധകരേയും, മഞ്ജു വാര്യര്‍ ആരാധകരേയും, കുടുംബപ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തി ചിത്രം മുന്നേറുകയാണ്. ഒരു കട്ട മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സേതുമാധവനായി ഇന്ദ്രജിത്തും എത്തി.

ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ടോണി ജോസഫ് പള്ളിവാതുക്കലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ