ബോളിവുഡിലെത്തിയതു മുതൽ സൽമാൻ ഖാനുമായി അടുപ്പം പുലർത്തുന്ന നടിയാണ് കത്രീന കെയ്ഫ്. ഇതിനിടയിൽ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ പ്രണയം അധിക നാൾ നീണ്ടുനിന്നില്ല. ഇരുവരും വേർപിരിഞ്ഞു. ഏറെ വർഷങ്ങൾക്കുശേഷം ടൈഗർ സിന്താ ഹെ എന്ന സിനിമയിലൂടെ ഇരുവരും ഒന്നിച്ചു അഭിനയിച്ചു. അതോടെ സൗഹൃദം വീണ്ടും തളിർത്തു.

അടുത്തിടെ സൽമാൻ ഖാന്റെ ദബാങ് ടൂർ സ്റ്റേജ് പ്രോഗ്രാമിലും കത്രീന ഉണ്ടായിരുന്നു. സൽമാൻ ഖാന്റെ കുടുംബവുമായും കത്രീന വളരെ അടുപ്പത്തിലാണ്. കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ സൽമാൻ ജയിലിലായതിൽ വേദനിക്കുന്ന താരം കൂടിയാണ് കത്രീന. തന്റെ പ്രാർത്ഥനകൾ വിഫലമായല്ലോ എന്നോർത്തും കത്രീന ഒരുപക്ഷേ സങ്കടപ്പെടുന്നുണ്ടാവും.

ജോധ്പൂരിലെ കോടതി സൽമാൻ ഖാൻ മുഖ്യപ്രതിയായ കേസിൽ വിധി പറയുന്നതിന്റെ തലേ ദിവസം കത്രീന മുംബൈയിലെ സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്തിയിരുന്നു. സൽമാന്റെ സഹോദരി അർപ്പിത, മകൻ അഖിൽ എന്നിവർക്കൊപ്പമാണ് കത്രീന ക്ഷേത്ര ദർശനത്തിന് എത്തിയത്.

വൈറ്റ് സൽവാർ കമീസിൽ വളരെ സിംപിളായിട്ടാണ് കത്രീന എത്തിയത്. കത്രീന ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Baby #aahilsharma with #katrinakaif

A post shared by Viral Bhayani (@viralbhayani) on

സോഷ്യൽ മീഡിയയിൽ അടുത്തിടെയാണ് കത്രീന സജീവമായി തുടങ്ങിയത്. എന്നാൽ സൽമാൻ ഖാൻ ജയിലിലായതിനു ശേഷം കത്രീന ഇതുവരെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ബുധനാഴ്ചയാണ് കത്രീന അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്.

Chocolate love #priyagoldsnakker

A post shared by Katrina Kaif (@katrinakaif) on

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ ജോധ്പൂരിലെ വിചാരണ കോടതി 5 വർഷത്തെ തടവാണ് സൽമാൻ ഖാന് വിധിച്ചത്. സൽമാനെ ഇന്നലെ തന്നെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. സൽമാന്റെ ജാമ്യാപേക്ഷ ഇന്നു സെഷൻസ് കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽതന്നെ സൽമാൻ ഇന്നും ജയിലിൽ കഴിയേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ