മലയാളികളെയാകെ ചിരിപ്പിച്ച് ചിരിപ്പിച്ച് പെട്ടെന്നൊരുദിവസം കല്പനയങ്ങു പോയി വലിയൊരു ഞെട്ടലും ബാക്കിയാക്കി. കലാരഞ്ജിനി, കല്പന, ഉര്‍വശി ആ കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടി സിനിമയിലേക്ക്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്നു.

സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം. ‘കുഞ്ചിയമ്മയും അഞ്ച് മക്കളും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പല വേദികളിലും തന്റെ അഭിനയമോഹത്തെക്കുറിച്ച് ശ്രീമയി തുറന്നു പറഞ്ഞിരുന്നു.

സ്വന്തം ജീവിതത്തിലെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ പോലും ഹാസ്യം ചാലിച്ച് സംസാരിച്ചിരുന്ന കല്പന ഓര്‍മ്മയായിട്ട് വരുന്ന ജനുവരി 25ന് രണ്ടു വര്‍ഷം തികയുകയാണ്. നര്‍മം പോലെ നിഷ്‌കളങ്കമായ ചിരിയും വര്‍ത്തമാനങ്ങളും കൂടിയായിരുന്നു അവരുടെ അപ്രതീക്ഷിതമായ കടന്നു പോകലില്‍ മലയാളിക്ക് നഷ്ടമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ