പ്രണയിക്കുന്നവര്‍ക്ക് ഒരു ദിനം മാത്രമല്ല, എല്ലാ ദിനങ്ങളും പ്രണയദിനങ്ങള്‍ തന്നെയാണ്. എന്നാല്‍ പ്രണയം തുറന്നുപറയാത്തവര്‍ക്കും, അതു നഷ്ടപ്പെട്ടവര്‍ക്കും, പറയാന്‍ പോകുന്നവര്‍ക്കും, ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ കള്ളക്കാമുകന്മാരോടും നടന്‍ കാളിദാസ് ജയറാമിന് ഒന്നേ പറയാനുള്ളൂ. പ്രിയദര്‍ശന്‍ ഒരുക്കിയ അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ തന്റെ അമ്മ പാര്‍വ്വതി അഭിനയിച്ച ഒരു രംഗം പങ്കുവച്ചാണ് കാളിദാസ് എല്ലാവര്‍ക്കും പ്രണയ ദിനാശംസകള്‍ നേര്‍ന്നത്.

Kalidas Jayaram

പാര്‍വ്വതി അഭിനയിച്ച കഥാപാത്രം സേതുലക്ഷ്മി ശ്രീനിവാന്റെ വിജയന്‍ എന്ന കഥാപാത്രത്തോടു പറയുന്നു: ഇഷ്ടത്തിന് ഒരു അര്‍ത്ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ…. ഇതുകേട്ട് ഹൃദയം തകര്‍ന്നു പോയ വിജയന്റെ മറുപടി ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞു സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോടിതു വേണ്ടായിരുന്നു. എന്നോടിതു വേണ്ടായിരുന്നു.’

ഹാപ്പി വാലന്റെയ്ന്‍സ് ഡേ എന്ന ഹാഷ്ടാഗില്‍ ഈ രംഗമാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അക്കരെ അക്കരെ അക്കരെ. ശ്രീനിവാസന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. നാടോടിക്കാറ്റ്, പട്ടണപ്രവേശം സീരീസിലെ ഒരു ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ