മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി പുറത്തിറങ്ങും. ചിത്രം ഡിസംബർ 22ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവായ വിജയ് ബാബു അറിയിച്ചു.

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നു ആട് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം കഥ തുടങ്ങുന്നത് എങ്ങനെയെന്ന് കാണാന്‍ ഡിസംബര്‍ 22 വരെ കാത്തിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ