സിനിമയിലെത്തി 15 വർഷമാകുമ്പോഴും ആളുകൾ ഇപ്പോഴും തന്നെ കാണുന്നത് സെക്സി നടിയായിട്ടാണെന്ന് നേഹ ധൂപിയ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യം വ്യക്തമാക്കിയത്. ”കരിയറിന്റെ തുടക്കത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും എന്നെ സെക്സി എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ ഞാൻ ഏറെ അസ്വസ്ഥയാവുന്നു. ഞാൻ ആ വാക്കിനെ വെറുക്കുന്നു. ആളുകൾ എന്നെ സെക്സ് സിംബലായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഞാൻ അങ്ങനൊരാളല്ല”.

”ആളുകൾ വിശേഷിപ്പിക്കുന്നതുപോലെ ഒരു സെക്സ് സിംബലിനു വേണ്ട ഗുണങ്ങൾ എനിക്കുണ്ടെന്ന് കരുതുന്നില്ല. ആളുകൾ എന്നെ ഹോട്ട് ആയിട്ടാണ് കരുതുന്നത്. പക്ഷേ ഞാൻ അങ്ങനെയല്ല. ഞാൻ ആരാണെന്ന് എനിക്ക് നന്നായിട്ട് അറിയാം”- നേഹ അഭിമുഖത്തിൽ പറഞ്ഞു.

2003-ല്‍ പുറത്തിറങ്ങിയ ‘ഖയാമത്‌ സിറ്റി അണ്ടര്‍ ത്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡിലെത്തിയത്. പിന്നീട് ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങൾ നേഹയെ ശ്രദ്ധേയയാക്കി. പിന്നീട് മിഥ്യ, ഹിന്ദി മീഡിയം പോലുള്ള ചിത്രങ്ങളിലൂടെ ഗ്ലാമർ വേഷങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്നും നേഹ തെളിയിച്ചു.

വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുംഹാരി സുലുവാണ് നേഹയുടെ പുതിയ ചിത്രം. റേഡിയോ സ്റ്റേഷൻ മേധാവിയായ മരിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നേഹ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ