ബർഫി, നൻപൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഇല്യാന ഡി ക്രുസ് ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ‘ഗർഭധാരണത്തെ’ ഇല്യാന സ്ഥിരീകരിക്കുകയോ, തള്ളിക്കളയുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇന്നലെ ഇൻസ്ററഗ്രാമിൽ നിന്നും താൻ ഗർഭിണിയാണെന്നുള്ള എല്ലാ പ്രചരണങ്ങളും നിഷേധിക്കുകയും ‘ഗര്‍ഭിണിയല്ല’ എന്ന അടിക്കുറിപ്പോട് കൂടി ഒരു ചിത്രം പോസ്ററ് ചെയ്യുകയും ചെയ്തു.

തന്റെ വ്യക്തിജീവിതത്തിൽ വളരെയേറെ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ക്രിസ്മസ് കാലത്ത് ചുവന്ന നിറത്തിലുള്ള ഉടുപ്പ് ധരിച്ച ഒരു ചിത്രം പങ്കുവെച്ചപ്പോൾ താൻ വിവാഹിത ആകാൻ പോകുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു എന്നും ഇല്യാന പറഞ്ഞു.

തന്റെ ബന്ധത്തെക്കുറിച്ചും, അത് എങ്ങനെ തുടങ്ങിയെന്നും ഉള്ള കാര്യങ്ങൾ തികച്ചും വ്യക്തിപരമാണെന്നും തനിക്ക് ഈ ബന്ധം വളരെ വിശുദ്ധമാണെന്ന് ഒരു ഗോസിപ്പ് കോളത്തിലിട്ട് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇല്യാന പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ഒരു ഭാഗമാണ് ഇത്, അതിനാൽ കൃത്യസമയത്ത് അത് വെളിപ്പെടുത്തും’, നടി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ