സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രയില്‍ തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ തങ്ങളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ഗൗതം മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

യൂറോപ്പിലെ വിവിധ ഭാഗങ്ങളിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ഇസ്താംബുള്‍ വഴി ജോര്‍ജിയയിലേക്ക് യാത്ര ചെയ്യാന്‍ ഷൂട്ടിങ് സംഘം എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് ഗൗതം മേനോന്‍ ആരോപിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ സംവിധായകന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

‘ഞാനും എന്റെ സംഘവും തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ 24  മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ എല്ലാ രേഖകളുണ്ടായിട്ടും ഞങ്ങളെ കടത്തി വിടുന്നില്ല. ഞങ്ങള്‍ ജോര്‍ജിയയിലേക്ക് റോഡ് മാര്‍ഗം ഇസ്താംബുള്‍ വഴി യാത്ര ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്തു ഞങ്ങളെ സഹായിക്കണം’- ഗൗതം മേനോന്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ