ഫഹദ് ഫാസിൽ നായകനായെത്തുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്കെത്തി. വെളളത്തിൽ ക്ഷീണിച്ച് തളർന്നിരിക്കുന്ന ഫഹദും സുരാജ് വെഞ്ഞാറമുടുമാണ് പോസ്റ്ററിലുളളത്. ദിലീഷ് പോത്തനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന സിനിമ കൂടിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിർമ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ. സൗബിൻ ഷാഹിർ, അലെൻസിയർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

thondimuthalum driksakshiyum,fahadh faasil
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ.സംഗീതം നൽകുന്നത് ബിജിപാൽ ആണ്. കിരൺദാസാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും ചിത്രസംയോജനം നിർവഹിക്കുന്നത്. ഈദിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ