ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം കമ്മാര സംഭവത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്‍റെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളാണ് പോസ്റ്ററില്‍ ഉള്ളത്. സിനിമയില്‍ 96 വയസ്സുകാരനായും ദിലീപ് അഭിനയിക്കുന്നുണ്ട്. ഈ ലുക്ക് നേരത്തേ ദിലീപ് തന്‍റെ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിഷുവിനു തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ നായിക നമിത പ്രമോദാണ്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്‍റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും. മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ