ബോളിവുഡിലെ തിരക്കുളള നടികളിലൊരാളാണ് ദീപിക പദുക്കോൺ. ദീപികയുടെ വസ്‌ത്രധാരണവും സ്‌റ്റൈലുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോൾ ദീപികയെ വീണ്ടും വാർത്തകളിൽ നിറയ്‌ക്കുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളാണ്. ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ദീപിക തന്റെ ഇൻസ്റ്റ്ഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മാക്‌സിം എന്ന മാഗസിനു വേണ്ടിയുളള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ദീപിക പങ്ക്‌വച്ചിരിക്കുന്നത്.

ഈ ചിത്രങ്ങൾക്ക് വൻ വിമർശനങ്ങളും വരുന്നുണ്ട്. ഒരു പോൺ സ്റ്റാറിനെ പോലെയുണ്ടെന്നാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്ന ഒരു കമന്റ്. ചിത്രം മോശമാണെന്നും ദീപികയുടെ ലുക്ക് മോശമാണെന്ന തരത്തിലും ചിത്രത്തിന് താഴെ കമന്റുകൾ വരുന്നുണ്ട്. എന്നാൽ ചിത്രം നന്നായെന്ന തരത്തിൽ ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഇതാദ്യമായല്ല ഒരു താരത്തിനിതിരെ വസ്‌ത്ര ധാരണത്തിന്റെ പേരിൽ വിമർശനങ്ങളുയരുന്നത്. ഫാത്തിമ സന ഷെയ്‌ക്ക് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്ക് നേരെയും സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. മോദിയെ കാണാനെത്തിയ പ്രിയങ്ക ചോപ്രയുടെ വസ്‌ത്രധാരണത്തെ വിമർശിച്ചും പലരും രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ