എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിലെ നായികാനായകന്മാരായി തിളങ്ങി നിന്നിരുന്ന താരങ്ങൾ കൂട്ടുകൂടാൻ ചൈനയിലെത്തി. ചിരഞ്‌ജീവി, കെ.ഭാഗ്യരാജ്, സുഹാസിനി മണിരത്നം, ഖുശ്‌ബു, രാധികാ ശരത്കുമാർ എന്നിവരാണ് ക്ളാസ് ഓഫ് 80 റീയൂണിയനായി ചൈനയിലെത്തിയിട്ടുളളത്. ചൈനയിലെത്തിയ ചിത്രങ്ങൾ രാധിക തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ താരങ്ങൾ ഈ ഒത്തുചേരലിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൺപതുകളിൽ സിനിമാ മേഖലയിൽ തിളങ്ങിയിരുന്ന താരങ്ങൾ സൗഹൃദം പുതുക്കാനായി ഒത്തൊരുമിക്കുകയെന്ന ആശയം മുന്നോട്ട് വെച്ചത് ലിസിയും സുഹാസിനിയുമാണ്. ഇവരുടെ ആദ്യത്തെ റീയൂണിയൻ 2009ലായിരുന്നു. എല്ലാ വർഷവും എൺപതുകളിലെ ക്ളബ്ബിലെ ഒരംഗം മറ്റുളള താരങ്ങൾക്കായി സൽക്കാരമൊരുക്കാറുണ്ട്. സുഹാസിനി, ലിസി, ചിരഞ്‌ജീവി, മോഹൻലാൽ, രജനീകാന്ത്, അംബരീഷ് എന്നിവർ കഴിഞ്ഞ വർഷങ്ങളിൽ റീയൂണിയന് ചുക്കാൻ പിടിച്ചിരുന്നത്. എന്നാൽ ഇത്തവണ ചൈനയിലാണ് പാർട്ടിക്കായി താരങ്ങൾ ഒത്തുചേരുന്നത്.

തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ സിനിമാ മേഖലയിൽ നിന്നുളള 32 പേരാണ് 80കളിലെ റീയൂണിയൻ ക്ലബ്ബിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ