വിവാഹ നിശ്ചയം അതീവ രഹസ്യമായി നടത്തിയതിന്റെ കാരണം നടി ഭാവന വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് 9നായിരുന്നു ഭാവനയും കന്നട നിർമാതാവും വ്യവസായിയുമായ നവീനും തമ്മിൽ വിവാഹ നിശ്ചയം നടന്നത്. തൃശൂരിലെ ഭാവനയുടെ വസതിയിൽ വച്ചായിരുന്നു നിശ്ചയം നടന്നത്.

വിവാഹ നിശ്ചയം വാർത്തയാകേണ്ട എന്നു കരുതിയാണ് വിവരം പുറത്തറിയിക്കാതിരുന്നത് എന്ന് ഭാവന മാതൃഭൂമിയോട് പറഞ്ഞു. എന്നാൽ വിവാഹ നിശ്ചയത്തിന്റെ ചിത്രം പുറത്താവുകയും അങ്ങനെ വാർത്ത പുറത്തറിയുകയുമായിരുന്നു. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും അത് എല്ലാവരേയും അറിയിച്ചായിരിക്കും നടത്തുകയെന്നും ഭാവന പറഞ്ഞു.
bhavana engagement

നവീനും കുടുംബവും ഭാവനയുടെ കുടുംബവും മാത്രമായിരുന്നു ചടങ്ങിൽ ഉണ്ടായിരുന്നത്. നിശ്ചയ വിവരം പുറത്തറിയാതിരിക്കാനായി അടുത്ത സുഹൃത്തുക്കളെപോലും ഭാവന അറിയിച്ചിരുന്നില്ല. സിനിമ സുഹൃത്തുക്കളിൽ നടി മഞ്ജു വാര്യരും സംയുക്ത വർമയും മാത്രമാണ് ലളിതമയി നടത്തിയ ചടങ്ങുകളിൽ പങ്കെടുത്തത്.
bhavana engagement

അഞ്ച് വർഷം മുൻപ് ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോയുടെ നിർമാതാവായിരുന്നു നവീൻ. റോമിയോയിലൂടെ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. നവീന്റെയും ഭാവനയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഭാവനയുടെ അച്‌ഛന്റെയും നവീന്റെ അമ്മയുടെയും മരണം കാരണം വിവാഹം നീണ്ടുപോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ