ദീർഘനാളത്തെ പ്രണയത്തിനുശേഷം വിരാട് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ വാർത്ത സ്ഥിരീകരിച്ച് കോഹ്‌ലി ട്വീറ്റ് ചെയ്തതോടെയാണ് ലോകം ആ സന്തോഷ വാർത്ത അറിഞ്ഞത്.

വിവാഹത്തിന്റെ ചിത്രങ്ങളും കോഹ്‌ലി ആരാധകർക്കായി പങ്കുവച്ചിരുന്നു. വിവാഹത്തിന്റെ വിഡിയോകളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഇരുവരും വരണമാല്യം അണിയിക്കുന്നതിന്റെയും വിവാഹവേദിയിലേക്ക് അനുഷ്ക എത്തുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ