മോർഫ് ചെയ്ത ചിത്രങ്ങൾ സിനിമാ സീരിയൽ നടീമാരുടെതാണെന്ന തരത്തിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്നത് പുതിയ സംഭവമല്ല. ഇക്കൂട്ടരുടെ പുതിയ ഇരയാണ് നടിയും അവതാരകയുമായ അനു ജോസഫ്. വാട്സ്ആപ്പിലൂടെ മറ്റൊരു സ്ത്രീയുടെ വിഡിയോ അനുവിന്റേതാണെന്ന തരത്തിലാണ് പ്രചരണം. ഇതിനെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അനു മറുപടി നൽകിയിരിക്കുന്നത്.

”ഏതോ ഒരു സ്ത്രീയുടെ വിഡിയോ എന്റെ ഫോട്ടോ ചേർത്ത് വാട്സ്ആപ്പിൽ പ്രചരിക്കുന്ന വിഡിയോ ഞാനും കണ്ടു. കഷ്ടം എന്നല്ലാതെ ഞാൻ പിന്നെ ഇതിനെ എന്താ പറയുക. കുറച്ചുനാളുകൾക്കു മുൻപ് ഞാൻ അപകടത്തിൽ മരണപ്പെട്ടുവെന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോൾ എന്റേതല്ലാത്ത വിഡിയോ ഞാനാണെന്നുളള പേരും എന്റെ വിവരങ്ങളും ഫോട്ടോയും വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇതിന്റെ നിജസ്ഥിതി എന്താണെന്നു പോലും തിരക്കാതെ അത് ഷെയർ ചെയ്തു കൊണ്ടിരിക്കുന്ന മറ്റുളള ആളുകൾ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലോ?. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്. എസ്പിക്കും പരാതി കൊടുത്തിട്ടുണ്ട്. ഇങ്ങനെയുളള വിഡിയോ പുറത്തിറക്കുന്നതും അത് ഷെയർ ചെയ്യുന്നതും വലിയ കുറ്റകരമാണെന്നുളള കാര്യം ആവർക്കും അറിവുളളതാണല്ലോ?”

ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് ഏതാനും നാളുകളായി വാട്സ്ആപ്പിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ അനുവിന്റെ ഫോട്ടോയും ചേര്‍ത്താണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്. അനുവിന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്. വൈഡ് ഷൂട്ട് ആയതുകൊണ്ട് സ്ത്രീയുടെ മുഖം വ്യക്തമാണ്. പക്ഷേ അനുവിനെ നേരിട്ട് കാണാത്ത ഒരാൾക്ക് അത് അനുവാണെന്നേ പെട്ടെന്ന് തോന്നൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ