തന്റേതായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ആലിയ ഭട്ട്. വരുൺ ധവാൻ നായകനായെത്തിയ ബദ്രിനാഥ് കി ദുൽഹനിയയാണ് ആലിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാൽ നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത പുതിയ ചിത്രമാണ്. കഥകിന്റെ ചുവടുകൾ വെച്ച് നിൽക്കുന്ന ആലിയയുടെ ചിത്രങ്ങളാണിപ്പോൾ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മഞ്ഞ നിറത്തിലുളള വസ്‌ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന ആലിയയെയാണ് ചിത്രത്തിൽ കാണാനാവുന്നത്. കഴിഞ്ഞ ഒരു മാസമായി കഥക് പരിശീലിക്കുന്ന തിരക്കുകളിലാണ് ആലിയയെന്നാണ് സിനിമാ ലോകത്ത് നിന്നുളള സംസാരം.

She believed she could, so she did! #keeplearning #sundayfunday @charvi.b

A post shared by Alia (@aliaabhatt) on

നേരത്തെ ഒരഭിമുഖത്തിൽ കഥക് പഠിക്കാനുളള ആഗ്രഹം ആലിയ തുറന്നു പറഞ്ഞിരുന്നു. പിയാനോ വായിക്കാൻ പഠിക്കണമെന്നും കഥക് പഠിക്കണമെന്നുമാണ് ആലിയ പറഞ്ഞിരുന്നത്.

രൺവീർ സിങ് നായകനായെത്തുന്ന ഗളളി ബോയ് ആണ് ആലിയയുടെ പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ