ജീവിതത്തിൽ തനിക്കുണ്ടായ പ്രണയ ദുരന്തത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവ്വതി. രാജ്യാന്തര ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറത്തിലാണ് സിനിമയിലെ പ്രണയം കണ്ടുവളർന്നതുമൂലം തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പാർവ്വതി സദസ്സുമായി പങ്കുവച്ചത്.
”എല്ലാ സിനിമകളിലും ഞാന്‍ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടാണ്. അതിനാൽതന്നെ ഞാന്‍ ആഗ്രഹിച്ചതും എന്നെ അത്തരത്തില്‍ കാണുന്ന ഒരു ഭര്‍ത്താവിനെയാണ്. സാഹിത്യത്തിലൂടെയാണ് ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്ന് ഒക്കെ തിരിച്ചറിഞ്ഞത് വായനയിലൂടെയാണ്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും പ്രത്യേകിച്ചും മലയാള സിനിമയില്‍ സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള് എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നുമുളള വീക്ഷണം ഉണ്ടായിട്ടില്ല. ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷന് എന്തെന്ന് കാണിച്ചിട്ടില്ല. ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്”.
”എന്റെ കാലില്‍ അവൻ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള് ഞാന്‍ കരുതിയത് അത് സ്നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന് അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും. എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും” പാർവതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ