ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ചിത്രം അനൗൺസ് ചെയ്തതു മുതൽ ബി ടൗണിൽ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചനും ആമിർ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ.

ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലുളള ആമിറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിലെ ആമിറിന്റെ കഥാപാത്രത്തെക്കുറിച്ചുളള ഒരു വിവരവും പുറത്തുവന്നിട്ടില്ല. ദംഗലിനുശേഷമെത്തുന്ന ആമിർ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ.

Take a look #aamirKhan in all different avatar shooting for #ThugsOfHindostan in a Mumbai Studio.

A post shared by Beingbollywood (@beingbollywood) on

ചിത്രത്തിലെ കഥാപാത്രത്തിനായി ആമിർ ശരീരഭാരം വളരെയധികം കുറച്ചത് വാർത്തയായിരുന്നു. നേരത്തെ ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിർ ഖാന്റെ ചിത്രങ്ങൾ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.

#AamirKhan in the #ThugsOfHindostan set

A post shared by Aamir Khan (@aamir.khan.fannn) on

#AamirKhan #ThugsOfHindostan

A post shared by Aamir Khan (@aamir.khan.fannn) on

Ear and nose piercing: #AamirKhan goes through a ‘painful’ transformation for #ThugsofHindostan.

A post shared by Aamir Khan All India Fans Club (@aamirkhanallindia) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ